പട്ടാമ്പി: കാണാതായ യുവതിയുടെ മൃതദേഹം കൈപ്പത്തി മുറിച്ചു മാറ്റിയ നിലയിൽ ഭാരത പുഴയിൽ കണ്ടെത്തി. പോന്നോർ കാര്യാട്ടുകര സനീഷിന്‍റെ ഭാര്യ കെ.എസ്. ഹരിതയാണ് (28) മരിച്ചത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം രണ്ടിനാണ് ഹരിതയെ കാണാതായത്. ബാങ്കിൽ പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയ യുവതി പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ പേരാമംഗലം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മുണ്ടൂരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു മുകളിലായി ചക്രവാത ചുഴി രൂപപ്പെടും. ബുധനാഴ്ച്ചയോടെ രൂപപ്പെടുന്ന ചക്രവാത ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. ഇതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരളത്തിൽ മധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ജാഗ്രത വേണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്.
Post A Comment: