കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂർ സ്വദേശി രാജനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ആക്രമണത്തിനിടെ രമയുടെ സഹോദരി രതിയുടെ കൈ രാജൻ വെട്ടിമാറ്റി. കുടുംബ പ്രശ്നമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
രാജനും രമയും തമ്മിൽ പ്രശ്‌നം പതിവായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്തംഗം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നതാണ്. എന്നാൽ വീണ്ടും ഇരുവരും തമ്മിൽ കലഹം ഉടലെടുക്കുകയായിരുന്നു.
അടുത്ത ബന്ധു മരിച്ചതിനെ തുടർന്നുള്ള ചടങ്ങുകൾക്കായി രമ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോഴാണ് വീണ്ടും കലഹമുണ്ടായത്. രമയും രതിയും വീടിനോട് ചേർന്നുള്ള റബർ തോട്ടത്തിൽ ചുള്ളിക്കമ്പ് പെറുക്കുമ്പോൾ രാജൻ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച രതിയുടെ കൈ രാജൻ വെട്ടിമാറ്റി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമയെ രക്ഷിക്കാനായില്ല. സംഭവ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ രാജൻ അവിടെ തൂങ്ങി മരിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി.
നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.
Post A Comment: