ലക്‌നൗ: മോഷണ ശേഷം വീട്ടിലെ ചോറും കറിയും കഴിച്ച ശേഷം സ്ഥലം വിടുന്ന കള്ളനെ കുറിച്ചുള്ള വാർത്ത നേരത്തെ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ ഒരു കള്ളൻ അൽപം വ്യത്യസ്‌തനാണ്. മോഷണ ശേഷം നൃത്തം ചെയ്‌ത് ആസ്വദിച്ച ശേഷമാണ് ഈ കള്ളൻ രക്ഷപെടുന്നത്.
ഉത്തർപ്രദേശിലെ ചാ അന്ദൗലിയിൽ പൊലീസ് സൂപ്രണ്ടിന്‍റെ വസതിക്ക് സമീപത്തുള്ള ഒരു ഹാർഡ് വെയർ കടയിൽ ശനിയാഴ്ച്ച നടന്ന മോഷണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കടയിൽ മോഷണം നടത്തിയ ശേഷം കള്ളൻ നൃത്തം ചെയ്യുന്നതാണ് സിസി ടിവി ക്യാമറയിൽ പതിഞ്ഞത്.
മുഖം മറച്ചാണ് കള്ളൻ കടയിലേക്ക് പ്രവേശിച്ചത്. തനിക്ക് ആവശ്യമുള്ളതൊക്കെ കടയിൽ നിന്നും എടുത്ത ശേഷം മടങ്ങുന്നതിനു മുമ്പായിരുന്നു കള്ളന്‍റെ നൃത്തം. നൃത്തത്തിനു ശേഷം കള്ളൻ സ്ഥലം വിടുന്നതും വീഡിയോയിൽ വ്യക്തമാണ്.
കടയിൽ സൂക്ഷിച്ച സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി കടയുടമ അൻഷു സിങ് പറഞ്ഞു. ഷട്ടർ തകർന്നത് കണ്ട് സിങ് കട തുറന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വെളിപ്പെട്ടത്. 2018 ഒക്ടോബറിൽ അഹമ്മദാബാദിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു, അഞ്ചംഗ സംഘത്തിലെ ഒരു കള്ളൻ കുറ്റകൃത്യം ചെയ്ത ശേഷം നൃത്തം ചെയ്യുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പിടിക്കപ്പെട്ടു,
Thief started dancing inside the shop after stealing from a hardware shop in Chandauli, Uttar Pradesh.
Did he loot a big amount or did his phone rang? 🤔 pic.twitter.com/mBKQPKiWWu
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
ലാപ് ടോപ്പ് പൊട്ടിത്തെറിച്ചു; 23 കാരിക്ക് ഗുരുതര പരുക്ക്
കടപ്പ: ജോലി ചെയ്യുന്നതിനിടെ ലാപ് ടോപ്പ് പൊട്ടിത്തെറിച്ച് 23 കാരിയായ സോഫ്‌റ്റ് വെയർ എഞ്ചിനർക്ക് ഗുരുതര പരുക്ക്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് സൊല്യൂഷൻസ് എന്ന കമ്പനിയിലെ ജോലിക്കാരിയായ സുമലതയ്ക്കാണ് പരുക്കേറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് സുമലത വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലികൾ ചെയ്‌തിരുന്നത്.
സമാനമായി വീട്ടിലിരുന്ന് ജോലി ചെയ്യവെയാണ് അപകടം ഉണ്ടായത്. പതിവുപോലെ രാവിലെ എട്ടിനു തന്നെ മകൾ ജോലിക്കിരുന്നതായി വീട്ടുകാർ പറയുന്നു. ജോലി ചെയ്‌തു കൊണ്ടിരിക്കെ ലാപ് ടോപ് പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോൾ കട്ടിലിൽ തീ പിടിച്ചതും ഈ കട്ടിലിൽ മകൾ കിടക്കുന്നതുമാണ് കണ്ടത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് വിലയിരുത്തൽ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: