കടപ്പ: ജോലി ചെയ്യുന്നതിനിടെ ലാപ് ടോപ്പ് പൊട്ടിത്തെറിച്ച് 23 കാരിയായ സോഫ്‌റ്റ് വെയർ എഞ്ചിനർക്ക് ഗുരുതര പരുക്ക്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് സൊല്യൂഷൻസ് എന്ന കമ്പനിയിലെ ജോലിക്കാരിയായ സുമലതയ്ക്കാണ് പരുക്കേറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് സുമലത വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലികൾ ചെയ്‌തിരുന്നത്.
സമാനമായി വീട്ടിലിരുന്ന് ജോലി ചെയ്യവെയാണ് അപകടം ഉണ്ടായത്. പതിവുപോലെ രാവിലെ എട്ടിനു തന്നെ മകൾ ജോലിക്കിരുന്നതായി വീട്ടുകാർ പറയുന്നു. ജോലി ചെയ്‌തു കൊണ്ടിരിക്കെ ലാപ് ടോപ് പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോൾ കട്ടിലിൽ തീ പിടിച്ചതും ഈ കട്ടിലിൽ മകൾ കിടക്കുന്നതുമാണ് കണ്ടത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് വിലയിരുത്തൽ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: