ഇടുക്കി: പ്രണയം നിരസിച്ച 16 കാരിയെ 17 കാരൻ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തിൽ കുത്തി. ഇരുവരും ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയിലും പെൺകുട്ടിയെ കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീടിനു സമീപത്ത് സ്‌കൂൾ ബസിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്നെത്തിയ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. ഇതിനിടെ യുവാവ് പെൺകുട്ടിയുടെ തലമുടി പിടിച്ചു വലിച്ച ശേഷം കഴുത്തിന്‍റെ പിൻഭാഗത്ത് വെട്ടുകയായിരുന്നു.
പരുക്കേറ്റ പെൺകുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. ഇതിനിടെ യുവാവ് സ്വയം കഴുത്തിലും കൈത്തണ്ടയിലും കുത്തി വെട്ടി പരുക്കേൽപ്പിച്ചു. പെൺകുട്ടി പ്ലസ് വണ്ണിലും യുവാവ് പ്ലസ് ടുവിലുമാണ് പഠിക്കുന്നത്. രണ്ട്പേരും ഒരേ സ്‌കൂളിലെ വിദ്യാർഥികളാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ഏലക്കാ മോഷണം; ഈശ്വരൻ അറസ്റ്റിൽ
ഇടുക്കി: ഏലക്കാ വ്യാപാരിയെന്ന വ്യാജേന വ്യാപാര സ്ഥാപനത്തിലെത്തി പണവും ഏലക്കായും മോഷ്‌ടിച്ചു കടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും 50,000 രൂപയും 50 കിലോ ഏലക്കായും മോഷ്‌ടിച്ച കേസിലാണ് തമിഴ്നാട് തേവാരം സ്വദേശി ഈശ്വരൻ അറസ്റ്റിലായത്.
ഏലക്കാ വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലക്കായും 50,000 രൂപയും മോഷണം പോയത്. ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്.
സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഉടമ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു. ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്കാ ഓട്ടോറിക്ഷയില്‍ കയറ്റി പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തില്‍ എത്തിച്ച് വില്‍പന നടത്തി.
പിന്നീട് തമിഴ്നാട്ടില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥാപനത്തില്‍ നിന്ന് അപഹരിച്ച പണവും ഏലക്കാ വില്‍പന നടത്തിയ പണവുമായി തമിഴ്നാട്ടിലേയ്ക്ക കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നുമാണ് ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തത്.
Post A Comment: