കോഴിക്കോട്: സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച്. സിദ്ധിഖ് (41) ഓർമയായി. കാഞ്ഞങ്ങാട്ട് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. കാസർകോട്ടേക്ക് ട്രെയിനിൽ പോകുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ സിദ്ധിഖ് കെ.യു.ഡബ്ലു.ജെ സംസ്ഥാന സമിതി അംഗം കൂടിയാണ്. തേജസ്, മംഗളം പത്രങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്. സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. സംസ്കാരം പിന്നീട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: