ഇടുക്കി: കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. ഇടുക്കി ചെറുതോണിയിലാണ് സംഭവം നടന്നത്. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന മുനിസ്വാമിയാണ് ഭാര്യ രഞ്ജിനിയെ (55) കൊലപ്പെടുത്തിയത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബുധനാഴ്ച്ച രാത്രിയാണ് സംഭവം. രഞ്ജിനി ആറ് മാസത്തിലധികമായി കിടപ്പിലായിരുന്നു. മുനിസ്വാമിയും രഞ്ജിനിയും ഒറ്റക്കായിരുന്നു താമസം. കൊലപ്പെടുത്തിയ ശേഷം മുനിസ്വാമി ഭാര്യ മരിച്ചതായി അയല്‍വാസികളെ അറിയിച്ചു. മക്കളിലൊരാളെയും വിളിച്ചറിയിച്ചു.
നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിൽ കഴുത്തിൽ പാടുകണ്ടത് കൊലപാതകമാണെന്ന സംശയത്തിനിടയാക്കി.
പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് മുനിസ്വമി പൊലീസിനോടു പറഞ്ഞു. ഇവർക്ക് മൂന്നു പെണ്‍മക്കളുണ്ട്. രണ്ടുപേര്‍ വിവാഹിതരാണ്. ഇളയ മകള്‍ തൊടുപുഴയില്‍ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുനിസ്വാമിയെ നാളെ കോടതിയിൽ ഹാജരാക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ഏലക്കാ മോഷണം; ഈശ്വരൻ അറസ്റ്റിൽ
ഇടുക്കി: ഏലക്കാ വ്യാപാരിയെന്ന വ്യാജേന വ്യാപാര സ്ഥാപനത്തിലെത്തി പണവും ഏലക്കായും മോഷ്‌ടിച്ചു കടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും 50,000 രൂപയും 50 കിലോ ഏലക്കായും മോഷ്‌ടിച്ച കേസിലാണ് തമിഴ്നാട് തേവാരം സ്വദേശി ഈശ്വരൻ അറസ്റ്റിലായത്.
ഏലക്കാ വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലക്കായും 50,000 രൂപയും മോഷണം പോയത്. ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്.
സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഉടമ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു. ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്കാ ഓട്ടോറിക്ഷയില്‍ കയറ്റി പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തില്‍ എത്തിച്ച് വില്‍പന നടത്തി.
പിന്നീട് തമിഴ്നാട്ടില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥാപനത്തില്‍ നിന്ന് അപഹരിച്ച പണവും ഏലക്കാ വില്‍പന നടത്തിയ പണവുമായി തമിഴ്നാട്ടിലേയ്ക്ക കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നുമാണ് ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തത്.
Post A Comment: