www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1848) Idukki (1786) Mostreaded (1616) Crime (1408) National (1208) Entertainment (839) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

കെ.വി. തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

Share it:



ന്യുഡെൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ മുതിർന്ന നേതാവ് കെ.വി. തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ്  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും അദ്ദേഹം പറഞ്ഞു.

എഐസിസി അനുമതിയോടെയാണ് കെ.വി. തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിതിന് പിന്നാലെയാണ് കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്.

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ.വി. തോമസ് ഇന്ന് ഇടത് മുന്നണിയുടെ വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.വി. തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. 

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കെ.വി. തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. എല്‍ഡിഎഫ് വേദിയിലെത്തിയ കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ.വി. തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ഏലക്കാ മോഷണം; ഈശ്വരൻ അറസ്റ്റിൽ

ഇടുക്കി: ഏലക്കാ വ്യാപാരിയെന്ന വ്യാജേന വ്യാപാര സ്ഥാപനത്തിലെത്തി പണവും ഏലക്കായും മോഷ്‌ടിച്ചു കടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും 50,000 രൂപയും 50 കിലോ ഏലക്കായും മോഷ്‌ടിച്ച കേസിലാണ് തമിഴ്നാട് തേവാരം സ്വദേശി ഈശ്വരൻ അറസ്റ്റിലായത്. 

ഏലക്കാ വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലക്കായും 50,000 രൂപയും മോഷണം പോയത്. ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്.

സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഉടമ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു. ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്കാ ഓട്ടോറിക്ഷയില്‍ കയറ്റി പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തില്‍ എത്തിച്ച് വില്‍പന നടത്തി. പിന്നീട് തമിഴ്നാട്ടില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥാപനത്തില്‍ നിന്ന് അപഹരിച്ച പണവും ഏലക്കാ വില്‍പന നടത്തിയ പണവുമായി തമിഴ്നാട്ടിലേയ്ക്ക കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നുമാണ് ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തത്.


Share it:

Kerala

Post A Comment: