തിരുവനന്തപുരം: പാറക്കെട്ടിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ കടലിൽ വീണു ഫോട്ടോഗ്രാഫർ മരിച്ചു. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്‍റെ മകൻ എസ്. ജോതിഷ് (24) ആണ് മരിച്ചത്. ആഴിമലത്തീരത്തെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെ തിരയടിച്ച് വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് 3.45- ഓടെയായിരുന്നു അപകടം. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് ആഴിമലശിവ ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അഗമായിരുന്നു ജ്യോതിഷ്. ക്ഷേത്ര ദർശനം നടത്തിയശേഷം കടൽ കാണുന്നതിനിടെ താഴത്തെ പാറക്കെട്ടുകളിലെത്തി സെൽഫിയെടുക്കുമ്പോൾ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേക്ക് ആഞ്ഞടിച്ച തിരയടിയിൽ കടലിൽ വഴുതി വീണ് കാണാതാവുകയായിരുന്നു.
അതേസമയം, തിരയിൽപ്പെട്ട മറ്റുനാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. സുഹൃത്തുക്കളായ വിനീത്, അഭിലാഷ്, സുമേഷ്, ഉണ്ണി എന്നിവരോടൊപ്പമാണ് ജ്യോതിഷ് പാറയിൽ കയറിയത്. കനത്ത മഴയായതിനാൽ പ്രക്ഷ്ബുധമായിരുന്നു കടൽ. കൂറ്റൻ തിരകൾ അടിച്ചിരുന്നതിനാൽ സന്ദർശകർക്ക് കർശന നിർദേശമുണ്ടയാരുന്നു.
സംഭവം കണ്ട സുഹ്യത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെയാണ് ലൈഫ് ഗാർഡുൾപ്പെട്ടവർ സംഭവമറിഞ്ഞത്. ഉടൻ തന്നെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ, എസ്.ഐ ജി.എസ്. പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ അജിത്, സി.പി.ഒ പ്രസൂൺ, കോസ്റ്റൽ വാർഡൻമാരായ സുനീറ്റ്, സിൽവർസ്റ്റർ, സാദിഖ് എന്നിവർ സ്ഥലത്തെത്തി.
പട്രോളിങ് ബോട്ടുപയോഗിച്ച് തീരത്തോട് ചേർന്ന് നടത്തിയ തിരച്ചിലിൽ അടിമലത്തുറ ഫാത്തിമാത പള്ളിക്ക് സമീപത്തെ കടലിൽ നിന്ന് യുവാവിനെ കണ്ടെത്തി ബോട്ടിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പുനലൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കുകയായിരുന്നു ജ്യോതിഷ്. സഹോദരി ജ്യോതി. കോസ്റ്റൽ പൊലീസ് കേസെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ മഴ തുടരും
തിരുവനന്തപുരം: തെക്കൻ കർണാടകത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻകാറ്റും ശക്തമായിട്ടുണ്ട്. 17 മുതൽ 20 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.
Post A Comment: