മുംബൈ: പ്രകൃതി വിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി. ഒരു പുരുഷൻ ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നതും തലോടുന്നതും ഐപിസി 377 വകുപ്പിൽ ഉൾപ്പെടുത്താവുന്ന പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലാണ് ജഡ്ജി അനുജ പ്രഭുദേശായ്, 30,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
വിചാരണ കാത്ത് പ്രതി ഒരു വര്‍ഷമായി തടവിലാണെന്നും വിചാരണ എന്ന് തീരുമെന്ന് വ്യക്തമല്ലെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി. 14- കാരനായ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പ്രതിയായ വികാസ് മോഹന്‍ലാല്‍ഖേലാനിയെ അറസ്റ്റുചെയ്തത്. വീട്ടില്‍നിന്ന് പണം കാണാതായതോടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതെന്ന് വെളിപ്പെട്ടത്.
മുംബൈയില്‍ മൊബൈല്‍ റീ ചാര്‍ജ് കട നടത്തുകയാണ് പ്രതി. കടയില്‍ റീചാര്‍ജ് ചെയ്യാനെത്തിയ കുട്ടിയെ പ്രതി ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ലൈംഗികപീഡനം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. പ്രാഥമിക നിരീക്ഷണത്തില്‍ ഈ കേസില്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ആരോപിക്കാനാവില്ലെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ മഴ തുടരും
തിരുവനന്തപുരം: തെക്കൻ കർണാടകത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻകാറ്റും ശക്തമായിട്ടുണ്ട്. 17 മുതൽ 20 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.
Post A Comment: