ആലപ്പുഴ: വഴിത്തർക്കത്തിനൊടുവിൽ ഗൃഹനാഥനെ ബന്ധുക്കൾ ചേർന്ന് കുത്തിക്കൊന്നു. ആലപ്പുഴ തുറവൂരിലാണ് സംഭവം നടന്നത്. തുറവൂർ അഞ്ചാം വാർഡിൽ ടോണി ലോറസ് (46) ആണ് കൊല്ലപ്പെട്ടത്. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: