www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഗ്രൂപ്പിൽ 512 പേർ വരെ; വാട്‌സാപ്പിൽ അടിമുടി മാറ്റം

whatsapp
Share it:



ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതുൾപ്പെടെ അടിമുടി മാറ്റങ്ങൾക്കൊരുങ്ങി വാട്‌സാപ്. പുതിയ അപ്‌ഡേഷൻ വരുന്നതോടെ വാട്‌സാപ്പിൽ വരുന്നത് ഒട്ടേറെ മാറ്റങ്ങളാണ്. വലിയ ഫയലുകൾ അയക്കാനുള്ള സൗകര്യമാണ് ഇതിൽ ശ്രദ്ധേയമായ മറ്റൊന്ന്. 

ഒപ്പം ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ അഡ്‌മിൻമാർക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതുതായി വരുന്നുണ്ട്. വരുന്ന ആഴ്ച്ചകളിൽ തന്നെ പുതിയ സൗകര്യങ്ങൾ വാട്‌സാപ്പിൽ എത്തുമെന്നാണ് അറിയിപ്പ്.  

ഓരോ സന്ദേശത്തിനും ഇമോജികൾ വഴി സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷൻസ് ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ വരുന്ന അപ്ഡേറ്റുകൾ ഇവയൊക്കെയാണ്. 

- വാട്‌സാപ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ 256 പേർക്കാണ് ഒരു ഗ്രൂപ്പിൽ അംഗങ്ങളാകാൻ കഴിയുന്നത്. ഇത് 512 ആയി ഉയരും. നേരത്തെ 256 എന്ന പരിധിയെ തുടർന്ന് ഒരു സ്ഥാപനത്തിന് ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്‌ടിക്കേണ്ടി വന്നിരുന്നു. 

- ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ അഡ്‌മിൻമാർക്ക് കഴിയും. നേരത്തെ ഈ സംവിധാനം ഇല്ലായിരുന്നു. ഇതോടെ അബദ്ധത്തിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് അതുപോലെ തന്നെ ഗ്രൂപ്പിൽ കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇനിയിപ്പോൾ അംഗങ്ങൾ എന്തെങ്കിലും അബദ്ധം പോസ്റ്റ് ചെയ്‌താലും അത് അഡ്മിനു ഡിലീറ്റാക്കാൻ സാധിക്കും. 

- 2 ജിബി വരെയുള്ള ഫയലുകൾ ഒറ്റത്തവണയായി അയക്കാം. നിലവിൽ 100 എം.ബി വരെയാണ് പരിധി. ഇത് ഉയരുന്നതോടെ ഒരു സിനിമ പൂർണമായി വാട്‌സാപ്പിലൂടെ അയക്കാൻ സാധിക്കും. നിലവിൽ ടെലഗ്രാമിലൂടെയാണ് സിനിമാ ഫയലുകൾ ഷെയർ ചെയ്‌തിരുന്നത്.

- വോയ്‌സ് കോളിൽ ഒരേസമയം 32 പേരെവരെ ചേർക്കാം. നിലവിൽ എട്ട് പേരെയാണ് ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് ഗ്രൂപ്പ് കോൾ സംവിധാനം ഉപയോഗിക്കാൻ കഴിയും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ഗൃഹനാഥനെ ബന്ധുക്കൾ കുത്തിക്കൊന്നു 

ആലപ്പുഴ: വഴിത്തർക്കത്തിനൊടുവിൽ ഗൃഹനാഥനെ ബന്ധുക്കൾ ചേർന്ന് കുത്തിക്കൊന്നു. ആലപ്പുഴ തുറവൂരിലാണ് സംഭവം നടന്നത്. തുറവൂർ അഞ്ചാം വാർഡിൽ ടോണി ലോറസ് (46) ആണ് കൊല്ലപ്പെട്ടത്. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. 

സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം  മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share it:

Tech

Post A Comment:

Portable Mini Air Cooler Fan with LED Light