www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തക്ക സമയത്ത് കരണ്ട് പോയി; വരൻമാർക്ക് പെണ്ണ് മാറി

Share it:



ഭോപ്പാൽ: താലികെട്ട് സമയത്ത് കരണ്ട് പോയതോടെ വരൻ താലി ചാർത്തിയത് സഹോദരിക്ക്. പെണ്ണ് മാറിയ വിവരം വരനും കൂട്ടരും അറിഞ്ഞത് കെട്ടിയ പെണ്ണുമായി കാറിൽ വീട്ടിലേക്ക് പോകുമ്പോൾ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം നടന്നത്. സഹോദരിമാരായ രണ്ട് യുവതികളുടെ വിവാഹം ഒരേ സമയത്ത് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

രണ്ട് കുടുംബത്തിൽപെട്ട രണ്ട് യുവാക്കളെയാണ് വരൻമാരായി നിശ്ചയിച്ചിരുന്നത്.  രമേഷ് ലാൽ എന്നയാളുടെ പെൺമക്കളുടെ വിവാഹം ഞായറാഴ്ച്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. ദംഗ്‌വാര ഭോലയും ഗണേഷുമായിരുന്നു വരൻമാർ. 

നാട്ടിലെ ആചാരം അനുസരിച്ച് മുഖം മറച്ചാണ് യുവതികൾ മണ്ഡപത്തിൽ എത്തിയത്. സഹോദരിമാർ രണ്ടു പേരും ഒരേ പോലെയാണ് വസ്ത്രം ധരിച്ചിരുന്നതും. ചടങ്ങുകൾ നടക്കുമ്പോൾ ആരും വധുക്കൾ ഇടകലർന്ന വിവരം അറിഞ്ഞിരുന്നില്ല.

മാല ചാർത്തി, അതും കഴിഞ്ഞ് അഗ്നിയെ വലം വച്ചു, ശേഷം ചടങ്ങുകൾ നടന്നു. വധുക്കളുമായി വരൻമാർ അവരവരുടെ വീടുകളിലേക്ക് മടങ്ങി. മടക്കയാത്രയിലാണ് വധുവിനെ മാറിയ വിവരം രണ്ട് കുടുംബങ്ങളും അറിയുന്നത്. ഇതോടെ കുടുംബങ്ങൾ തമ്മിൽ കലഹമായി. ഒടുവിൽ പ്രശ്നങ്ങൾ പറഞ്ഞ് ഒത്തുതീർപ്പായി. അടുത്ത ദിവസം ഒരിക്കൽ കൂടി ചടങ്ങുകൾ നടത്താൻ വധൂവരന്മാരോട് ആവശ്യപ്പെടുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ശ്രീലങ്കയിൽ കലാപം 

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഭരണപക്ഷ എം.പി കൊല്ലപ്പെട്ടു. പ്രധാനമന്ത്രി മഹിന്ദ്ര രജപക്സെയുടെ രാജിക്ക് പിന്നാലെയാണ് കൊളംബോ കേന്ദ്രീകൃതമായി കലാപം പൊട്ടിപ്പുറപ്പെട്ടത്. അമരകീര്‍ത്തി അതുകോരളയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 

പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക്  ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്‍റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലി നടത്തിയിരുന്നു. തൊഴില്‍ ഇടങ്ങളില്‍ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയര്‍ത്തി. പൊതു ഗതാഗത സര്‍വീസുകളും തടസപ്പെട്ടു. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചിരുന്നു. പ്രസിഡന്‍റ് ഗൊട്ടബയ രജപക്സെയുടെ ആവശ്യത്തെ തുടര്‍ന്നാണ് മഹിന്ദ രജപക്സെ ഒടുവില്‍ രാജിക്ക് വഴങ്ങിയത്. കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്‌സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു.


Share it:

Viral

Post A Comment: