വളർത്തു മൃഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഇത്തരത്തിൽ ഒരു വീഡിയോ അതിവേഗം ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്.
പശുവിന്‍റെ അകിടിൽ നിന്നും ചീറ്റിക്കുന്ന പാൽ പൂച്ച രണ്ട് കാലിൽ നിന്ന് കുടിക്കുന്നതാണ് വീഡിയോ. രസകരമായ വീഡിയോയ്ക്ക് നിരവധി കമന്‍റുകളും വന്നിട്ടുണ്ട്. ഒരാൾ പശുവിനെ കറക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. അയാളുടെ വളര്‍ത്തു പൂച്ച അരികത്തു തന്നെ നില്‍ക്കുന്നുണ്ട്. പൂച്ച വെറുതെ നില്‍ക്കുകയല്ല.
അയാള്‍ ചെയ്യുന്നത് നോക്കി പിന്‍കാലുകളില്‍ കുത്തി ഉയര്‍ന്നാണ് അത് നില്‍ക്കുന്നത്. അയാള്‍ പൂച്ചയെ സ്‌നേഹത്തോടെ പരിഗണിച്ചു കൊണ്ട് തന്‍റെ പ്രവൃത്തി തുടരുന്നു. ഇതിനിടെ പൂച്ച അയാളുടെ കാലില്‍ ഒന്നു തട്ടി. അയാള്‍ അതു കണ്ടെങ്കിലും പശവിനെ കറന്ന് പാലെടുക്കുന്നത് തുടര്‍ന്നു. അല്‍പ്പ നേരം പൂച്ച അതേപോലെ നിന്നു. എന്നിട്ട് വീണ്ടും അയാളുടെ കാലുകളില്‍ തട്ടി.
അയാള്‍ക്കിപ്പോള്‍ കാര്യം മനസിലായി. അയാള്‍ ഒന്നനങ്ങി. പൂച്ച അകിടിലേക്ക് നോക്കി നില്‍ക്കുന്നതിനിടെ അതു സംഭവിച്ചു. അയാള്‍ അകിടില്‍നിന്നും വരുന്ന പാല്‍ പൂച്ചയ്ക്കു നേരെ തിരിച്ചുവെച്ചു. പൂച്ച തല്‍സമയം വാ തുറന്നു.
പൂച്ചയുടെ വായിലേക്ക് ഇപ്പോള്‍ പാല്‍ ചീറ്റുകയാണ്. പൂച്ച ആനന്ദത്തോടെ പശുവിന്‍ പാല്‍ നുകര്‍ന്ന് ഇരിക്കുന്നു. വളര്‍ത്തുപൂച്ചയോടുള്ള സ്‌നേഹമാണ് ഈ വീഡിയോയിലൂടെ അയാള്‍ പ്രകടിപ്പിക്കുന്നത് എന്നാണ് ചിലര്‍ കമന്‍റ് ചെയ്‌തത്. പറയുക പോലും ചെയ്യാതെ പ്രിയപ്പെട്ട പൂച്ചയുടെ മനസ് വായിക്കാന്‍ അയാള്‍ക്ക് കഴിയുന്നതായി മറ്റ് ചിലര്‍ പറയുന്നു.
बस सबके इशारे को समझने की ज़रूरत है.❤️ pic.twitter.com/2UrqPwS8Pv
— Awanish Sharan (@AwanishSharan) May 2, 2022
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് വെള്ളിയാഴ്ച്ചയോടെ ന്യൂനമർദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായും മാറാനുള്ള സാധ്യതയുണ്ട്.
ഇതിനെ തുടർന്നാണ് കേരളത്തിൽ അഞ്ച് ദിവസം മഴ പ്രതീക്ഷിക്കുന്നത്. തെക്കെ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദ പാത്തി, കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴയ്ക്ക് കാരണമാകും.
ഇന്നും കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
Post A Comment: