ഇടുക്കി: ആശുപത്രിയിൽ രോഗികൾക്ക് ഒപ്പമെത്തുന്ന കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് സ്വർണം കവർച്ച ചെയ്യുന്ന സ്ത്രീ അറസ്റ്റിൽ. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രി കേന്ദ്രീകരിച്ച് നാളുകളായി മോഷണം നടത്തി വന്ന കുഴിത്തൊളു കുഴിക്കണ്ടം പന്നയ്ക്കൽ സുശീല (47)യെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സക്കെത്തിയ ആൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ സ്വർണവള മോഷ്‌ടിച്ച കേസിലാണ് അറസ്റ്റ് നടന്നത്. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇവർ കൈയിൽ കിടന്ന സ്വർണവള തന്ത്രത്തിൽ കൈക്കലാക്കുകയായിരുന്നു. വള മോഷണം പോയതായി കുട്ടി മറ്റുള്ളവരെ അറിയിച്ചപ്പോഴേക്കും ഇവർ ഇവിടെ നിന്നും സ്ഥലം വിട്ടു.
മുമ്പും ഇതേ സ്ത്രീ ഇവിടെ മോഷണം നടത്തിയിട്ടുള്ളതിനാൽ ഇവരുടെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഇവർ കട്ടപ്പന നഗരത്തിൽ ഗാന്ധി സ്‌ക്വയറിൽ ഉണ്ടെന്ന് വിവരം ലഭിക്കുകയും ചെയ്‌തു. ഗാന്ധി സ്ക്വയറിൽ എത്തിയ ഇവർ മറ്റൊരു കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നതിനിടെ കൈയിൽ കിടന്ന വള മോഷ്ടിക്കുകയും ചെയ്‌തതായി കണ്ടെത്തി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ ധനകാര്യ സ്ഥാപനത്തിൽ ഇവർ വള പണയം വക്കാൻ എത്തിയിരുന്നതായി മനസിലാക്കുകയും ഇവിടെ നിന്നും ഇവരുടെ വിലാസം കൈക്കലാക്കി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 25ന് ഇതേ ആശുപത്രിയില്‍ നിന്നും ആറ് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ വള മോഷ്ടിച്ചിരുന്നു.
ഈ കേസില്‍ അന്വേഷണം നടന്നു വരികയായിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിന് ആശുപത്രിയില്‍ എത്തിയ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഒരു പവന്‍റെ ആഭരണം കവര്‍ന്നതും സുശീലയാണെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്‌മോന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് വെള്ളിയാഴ്ച്ചയോടെ ന്യൂനമർദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായും മാറാനുള്ള സാധ്യതയുണ്ട്.
ഇതിനെ തുടർന്നാണ് കേരളത്തിൽ അഞ്ച് ദിവസം മഴ പ്രതീക്ഷിക്കുന്നത്. തെക്കെ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദ പാത്തി, കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴയ്ക്ക് കാരണമാകും.
ഇന്നും കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
Post A Comment: