ഇടുക്കി: ഏലത്തോട്ടത്തിൽവച്ച് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. രാജകുമാരിയിലാണ് സംഭവം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെയാണ് ഇന്നലെ കാണാതായത്. രാജകുമാരിക്ക് സമീപം ബി ഡിവിഷനില്‍ ഏലത്തോട്ടത്തിലെ തൊഴിലാളികളുടെ പെണ്‍കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ജോലി ചെയ്‌തിരുന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ അകലെ തേയിലക്കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണന്‍ - ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് കാണാതായത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം ഏലത്തോട്ടത്തില്‍ എത്തിയതായിരുന്നു കുട്ടി. ജെസീക്കയും ബന്ധുവായ കുട്ടിയും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാതായത്.
ഇന്നലെ രാത്രി ഒരു മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ ആറിന് തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൊലവിളി മുദ്രാവാക്യവുമായി സി.പി.എം.
കൊച്ചി: സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പോര് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രിയിൽ കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാപകമായ ആക്രമണം ഉണ്ടായി. പലയിടത്തും കൊലവിളി മുദ്രാവാക്യങ്ങളുമായി സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ നിരത്തിലിറങ്ങിയത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
കോഴിക്കോട് തിക്കൊടിയിൽ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നിരത്തിലിറങ്ങിയതിന്‍റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കുത്തിക്കീറുമെന്ന ഭീഷണി മുഴക്കിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. കൃപേഷിനെയും ഷുഹൈബിനെയും ഓർമയില്ലേയെന്നും മുദ്രാവാക്യത്തിൽ ചോദിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്‌ണന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായി. രാത്രി ബിയർ കുപ്പികൾ കൊണ്ടുള്ള ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു. കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ ബോംബേറുണ്ടായി. കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Post A Comment: