മുംബൈ: ഒരു കോടി രൂപ ഇൻഷുറൻസ് തുക കൈക്കലാക്കാൻ കൊട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ലാത്തൂർ ത്രേണാപ്പൂർ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്‍റെ (45) കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഗംഗാബായി (37) അറസ്റ്റിലായത്.
ജൂൺ 11നാണ് അഹമ്മദ്നഗർ ഹൈവേയിൽ ബീഡ് പിമ്ബർഗവൻ റോഡിൽ ഗോവിന്ദിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാടക കൊലയാളിയെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ട്.
തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തെ തെറ്റിധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഗംഗാബായി ശ്രമിച്ചിരുന്നു.
ഭാര്യയുടെ മൊഴികളില്‍ തുടക്കംമുതലേ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കൊലയാളികളെ ഗംഗാബായി വാടകയ്ക്കെടുക്കുകയും കൃത്യം നടത്താന്‍ രണ്ടുലക്ഷം രൂപവീതം നല്‍കുകയും ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൊലവിളി മുദ്രാവാക്യവുമായി സി.പി.എം.
കൊച്ചി: സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പോര് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രിയിൽ കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാപകമായ ആക്രമണം ഉണ്ടായി. പലയിടത്തും കൊലവിളി മുദ്രാവാക്യങ്ങളുമായി സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ നിരത്തിലിറങ്ങിയത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
കോഴിക്കോട് തിക്കൊടിയിൽ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നിരത്തിലിറങ്ങിയതിന്‍റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കുത്തിക്കീറുമെന്ന ഭീഷണി മുഴക്കിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. കൃപേഷിനെയും ഷുഹൈബിനെയും ഓർമയില്ലേയെന്നും മുദ്രാവാക്യത്തിൽ ചോദിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്‌ണന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായി. രാത്രി ബിയർ കുപ്പികൾ കൊണ്ടുള്ള ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു. കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ ബോംബേറുണ്ടായി. കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Post A Comment: