ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 20 വർഷം കഠിന തടവ്. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് കട്ടപ്പനയിലെ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
തടവിനു പുറമേ പ്രതി 50,000 രൂപ പിഴയും ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. മകളെ നിർബന്ധപൂർവം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത ജോൺ ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: