ഇടുക്കി: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. ഇടുക്കി അയ്യപ്പൻകോവിൽ പച്ചക്കാട് ഹെവൻവാലി സ്വദേശി സ്റ്റാൽവിൻ (22) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ പ്രതി ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
ഭയന്നു പോയ പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ബൈക്ക് അമിത വേഗത്തിലോടിച്ച് സ്ഥലം വിട്ടു. പെൺകുട്ടി ഉടൻ തന്നെ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയും രക്ഷിതാക്കളും കുമളി പൊലീസിൽ പരാതി നൽകി.
സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും യുവാവ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവായത്. തുടര്‍ന്ന് ടൗണ്‍ പരിസത്തെ സി.സി. ടി.വിയില്‍ നിന്നും ഇയാളുടെ മുഖം ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി തന്നെ കുമളി സി.ഐ. ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
വയാഗ്രയുടെ ഡോസ് കൂടി; നവവരന്‍റെ ഭാര്യ പിണങ്ങിപ്പോയി
ലക്‌നൗ: ആദ്യരാത്രി ആഘോഷിക്കാൻ അമിതമായി വയാഗ്ര കഴിച്ച നവവരൻ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് യുവാവ് അമിതമായി വയാഗ്ര കഴിച്ചത്. ഡോസ് കൂടി പോയതോടെ യുവാവിന്‍റെ ലൈംഗികാവയവും സാധാരണ നിലയിൽ ആകാതായി.
ഒടുക്കം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും ഏറെക്കാലം ഈ അവസ്ഥയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ അളവില്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ച പ്രകാരം പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി.
50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. മരുന്ന് അമിതമായി കഴിച്ചതോടെ 20 ദിവസം കഴിഞ്ഞിട്ടും ലൈംഗികാവയവം സാധാരണ നിലയിലായില്ല. ഒടുവില്‍ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌തോടെ വീണ്ടും മടങ്ങി.
ശസ്ത്രക്രിയ വിജയകരമായെങ്കിലും ഏറെക്കാലം ഉദ്ധരിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. യുവാവിന് കുട്ടികളുണ്ടാകുമെങ്കിലും ഉദ്ധരിച്ച അവസ്ഥയില്‍ തുടരേണ്ടിവരും. യുവാവിന് ഉടന്‍ തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Post A Comment: