ഇടുക്കി: കെ.എസ്.ഇ.ബി ജീവനക്കാരനെ സ്‌കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിയൻമല പുള്ളിക്കുളങ്ങര ബിനോയ് ജോസ് (46) ആണ് മരിച്ചത്. പുളിയൻമല സർക്കാർ സ്‌കൂളിന്‍റെ വരാന്തയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വണ്ടൻമേട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ലൈൻമാനായിരുന്ന ബിനോയ് കുറച്ചു നാളുകളായി സസ്പെൻഷനിലായിരുന്നു.
ബുധനാഴ്ച്ച പുലർച്ചെ 4:30 ഓടെയാണ് ബിനോയിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ബിനോയിയുടെ സഹോദരൻ സ്കൂൾ പരിസരത്തു നടത്തിയ പരിശോധനയിലാണ് സ്‌കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഉടനെ പ്രദേശവാസികളെയും പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതേദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഭാര്യ: മിനി. ബിസ്മി, ബിമീഷ് എന്നിവർ മക്കളാണ്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: