തൃശൂർ: ഏഴ് വയസുകാരനെ മുത്തശിക്കൊപ്പം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കിഴുപ്പള്ളിക്കരയിലാണ് സംഭവം. അംബിക (55), ആദിഷ് (7) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുമായി അമ്മൂമ്മ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്.
ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ആദിഷിന്‍റെ അഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിഷ് കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്നമങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
സ്‌കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ
ഇടുക്കി: കെ.എസ്.ഇ.ബി ജീവനക്കാരനെ സ്‌കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിയൻമല പുള്ളിക്കുളങ്ങര ബിനോയ് ജോസ് (46) ആണ് മരിച്ചത്. പുളിയൻമല സർക്കാർ സ്‌കൂളിന്‍റെ വരാന്തയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വണ്ടൻമേട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ലൈൻമാനായിരുന്ന ബിനോയ് കുറച്ചു നാളുകളായി സസ്പെൻഷനിലായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ 4:30 ഓടെയാണ് ബിനോയിയെ വീട്ടിൽ നിന്നും കാണാതായത്.
തുടർന്ന് ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ബിനോയിയുടെ സഹോദരൻ സ്കൂൾ പരിസരത്തു നടത്തിയ പരിശോധനയിലാണ് സ്കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഉടനെ പ്രദേശവാസികളെയും പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതേദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഭാര്യ: മിനി. ബിസ്മി, ബിമീഷ് എന്നിവർ മക്കളാണ്.
Post A Comment: