ചെന്നൈ: വിവാഹം കഴിഞ്ഞെങ്കിലും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും വിഘ്നേശിന്‍റെയും വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. കഴിഞ്ഞ ഒൻപതിനായിരുന്നു ഇരുവരും വിവാഹിതരായത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2015ൽ പുറത്തിറങ്ങിയ വിഘ്നേശ് ശിവൻ ചിത്രം നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്.
തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നയൻസിന്‍റെ ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകളും ഇതിനിടെ ചൂടു പിടിക്കുന്നുണ്ട്. ഒരുപിടി വമ്പൻ സിനിമകളാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്നത്. അതേസമയം തുടർന്നുള്ള സിനിമകളിൽ ഇന്‍റിമേറ്റ് സീനുകളിൽ അഭിനയിക്കില്ലെന്നാണ് നയൻസിന്‍റെ തീരുമാനമെന്നാണ് സിനിമാ വൃത്തങ്ങൾ പുറത്തു വിട്ട റിപ്പോർട്ട്. അതിനാലാണ് വമ്പൻ സിനിമകളുടെ ചിത്രീകരണം പൂർത്തിയാകുന്നതുവരെ വിവാഹം നീട്ടിവച്ചതെന്നും സൂചനയുണ്ട്.
സ്വന്തം നിർമാണ കമ്പനിയുടെ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും തുടർന്നുള്ള ശ്രമം. സിനിമാ അഭിനയത്തോട് ചെറിയ ഇടവേള എടുക്കുന്നതിനും താരം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. വിവാഹ ജീവിതം ആസ്വദിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഇടവേള. ഇത് എത്ര കാലത്തേക്കെന്ന് വ്യക്തതയില്ല.
സിനിമാ വൃത്തങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ പുറത്തു വരുന്നുണ്ടെങ്കിലും നയൻതാരയും വിക്കിയും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
യുദ്ധക്കളമായി സംസ്ഥാനം; അടിച്ചമർത്താൻ പൊലീസും പാർട്ടിയും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലുണ്ടായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധം തല്ലിയൊതുക്കാൻ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നിരത്തിലിറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ സാഹചര്യം. കന്‍റോൺമെന്‍റ് ഹൗസിലേക്കടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത് വലിയ സംഘർഷത്തിനു കാരണമായി.
സംസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും ഡിവൈഎഫ്ഐ- കോൺഗ്രസ് ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു.
കോൺഗ്രസ്- യുഡിഎഫ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസും കച്ചകെട്ടി ഇറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെയാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രതിഷേധം അടിച്ചമർത്താൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്‌തത്.
സോഷ്യൽ മീഡിയയിൽ അടക്കം ആഹ്വാനം ഉണ്ടായതോടെ പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തി. കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിലായി. പ്രതിഷേധവും അടിച്ചമർത്തലും പരിധി വിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസഹമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post A Comment: