ഇടുക്കി: അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്‌ടമായി ട്രാൻസ്ഫോർമറിന്‍റെ സുരക്ഷാ വേലിക്കുള്ളിലേക്ക് വീണ സംഭവത്തിൽ മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. അപകടത്തിൽപെട്ട ബൈക്ക് ഓടിച്ചയാളുടെയും ഇയാൾക്കൊപ്പം മത്സരയോട്ടം നടത്തിയവരുടെയും ലൈസൻസുകളാണ് മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തത്.
കട്ടപ്പന വെള്ളയാംകുടിയിലായിരുന്നു സംഭവം നടന്നത്. ട്രാൻസ്ഫോർമറിന്‍റെ സുരക്ഷാവേലിക്കുളളിൽ വീണ ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പൻകോവിൽ സ്വദേശി നിഥിൻ ബിജു എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. വിഷ്ണു പ്രസാദിന്‍റെ ലൈസൻസ് ആറ് മാസത്തേക്കും മറ്റ് രണ്ട് പേരുടെയും ലൈസൻസ് മൂന്ന് മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
അപകടത്തിൽപെട്ട ബൈക്ക് 100 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
യുദ്ധക്കളമായി സംസ്ഥാനം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലുണ്ടായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധം തല്ലിയൊതുക്കാൻ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നിരത്തിലിറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ സാഹചര്യം. കന്‍റോൺമെന്‍റ് ഹൗസിലേക്കടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത് വലിയ സംഘർഷത്തിനു കാരണമായി.
സംസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും ഡിവൈഎഫ്ഐ- കോൺഗ്രസ് ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു. കോൺഗ്രസ്- യുഡിഎഫ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസും കച്ചകെട്ടി ഇറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെയാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രതിഷേധം അടിച്ചമർത്താൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്‌തത്.
സോഷ്യൽ മീഡിയയിൽ അടക്കം ആഹ്വാനം ഉണ്ടായതോടെ പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തി. കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിലായി. പ്രതിഷേധവും അടിച്ചമർത്തലും പരിധി വിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസഹമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post A Comment: