www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1769) Idukki (1737) Mostreaded (1611) Crime (1359) National (1184) Entertainment (826) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വികസനമില്ല; ഹൈ ടെൻഷൻ ടവറിൽ കയറി ആദിവാസി മൂപ്പന്‍റെ ആത്മഹത്യാ ഭീഷണി

Share it:



ഇടുക്കി: വികസന പ്രവർത്തനങ്ങളോട് വനംവകുപ്പ് കാട്ടുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ആദിവാസി ഊരുമൂപ്പൻ  ഹൈ ടെൻഷൻ ടവറിൽ ക‍യറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇടുക്കി വഞ്ചിവയൽ ആദിവാസി കോളനിയിലാണ് സംഭവം. വഞ്ചിവയൽ ഊര് മുപ്പൻ അജയൻ തങ്കപ്പനാണ് 

കെ.എസ്.ഇ.ബിയുടെ ടവറിൽ കയറി പ്രതിക്ഷേധം ഉയർത്തിയത്. വണ്ടിപ്പെരിയാർ വള്ളക്കടവ് വഞ്ചിവയൽ ആദിവാസി കോളനിയിയിൽ കഴിഞ്ഞ 13 വർഷക്കാലമായി വികസനപ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ഇതിൽ പ്രധാനമായും 13 കുടുംബങ്ങൾക്ക് വീട്, റോഡ്, കുടിവെള്ളം കുട്ടികൾക്കാവശ്യമായ പഠന സൗകര്യങ്ങൾ എന്നിവയൊന്നും ആദിവാസികളുടെ ക്ഷേമത്തിനായി ഏർപ്പെടുത്താതെ അധികൃതർ മൗനം പാലിക്കുകയാണെന്ന് മൂപ്പൻ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച്ച രാവിലെ എട്ടോടെയാണ് മൂപ്പൻ ടവറിൽ കയറിയത്. 

വിവരം അറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ കെ.ഡി.  അജിത്ത്, പൊലിസ് ഇൻസ്പെക്ടർ സുനിൽകുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. പിന്നീട് മൂപ്പനെ അനുനയിപ്പിച്ച് ടവറിൽ നിന്ന് താഴെയിറക്കി. ശബരിമല വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈ ടെൻഷൻ വൈദ്യുതലൈൻ കെ.എസ്.ഇ.ബി ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി. ഇതോടെ മണികൂറുകളോളം മേഖലയിലും തമിഴ്നാട്ടിലെ തേനി ഭാഗങ്ങളിലും  വൈദ്യുതി മുടങ്ങി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

‌യുദ്ധക്കളമായി സംസ്ഥാനം; അടിച്ചമർത്താൻ പൊലീസും പാർട്ടിയും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലുണ്ടായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധം തല്ലിയൊതുക്കാൻ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നിരത്തിലിറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ സാഹചര്യം. കന്‍റോൺമെന്‍റ് ഹൗസിലേക്കടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത് വലിയ സംഘർഷത്തിനു കാരണമായി. 

സംസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും ഡിവൈഎഫ്ഐ- കോൺഗ്രസ് ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു. 

കോൺഗ്രസ്- യുഡിഎഫ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസും കച്ചകെട്ടി ഇറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെയാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രതിഷേധം അടിച്ചമർത്താൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്‌തത്. 

സോഷ്യൽ മീഡിയയിൽ അടക്കം ആഹ്വാനം ഉണ്ടായതോടെ പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തി. കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിലായി. പ്രതിഷേധവും അടിച്ചമർത്തലും പരിധി വിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസഹമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 


Share it:

Idukki

Post A Comment: