www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1986) Idukki (1915) Mostreaded (1617) Crime (1484) National (1245) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പബ്‌ജി കളിയിൽ തോറ്റു; 15 കാരൻ ജീവനൊടുക്കി

Share it:



ഹൈദ്രാബാദ്: പബ്‌ജി കളിയിൽ തോറ്റതിൽ മനംനൊന്ത് 15 കാരൻ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ മച്ചിലിപ്പട്ടണത്തിലാണ് സംഭവം നടന്നത്. ബന്ധുക്കൾക്കൊപ്പം അവധി ആഘോഷിക്കാനാണ് കുട്ടി ഇവിടെ എത്തിയത്. കുട്ടിയുടെ മാതാവും പിതാവും വേർപിരിഞ്ഞു കഴിയുകയാണ്. പിതാവിനും ബന്ധുക്കൾക്കുമൊപ്പമാണ് അവധി ആഘോഷത്തിനെത്തിയത്.  

കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി ബന്ധുക്കൾക്കൊപ്പം പബ്‌ജി കളിച്ചു. എന്നാൽ കളിയിൽ തോറ്റതോടെ ബന്ധുക്കൾ കുട്ടിയെ കളിയാക്കി. ഇതിനു പിന്നാലെ പിതാവ് ഗെയിം കളിക്കുന്നതിൽ നിന്നും കുട്ടിയെ വിലക്കുകയും ചെയ്‌തു. 

ഇതിനു പിന്നാലെ അത്താഴം കഴിച്ച് മുറിയിലേക്ക് ഉറങ്ങാൻ പോയ കുട്ടി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കുട്ടിയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൗമാരക്കാരന്‍റെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ആറ് മണിക്കൂറിൽ 24 മുട്ടകളിട്ട് ചിന്നു കോഴി 

ആലപ്പുഴ: ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ട കോഴി സോഷ്യൽ മീഡിയയിൽ വൈറൽ. പുന്നപ്ര തെക്ക് ചെറക്കാട്ടിൽ സി.എൻ. ബിജുകുമാറിന്‍റെ ചിന്നു കോഴിയാണ് അത്ഭുത താരമായി മാറിയിരിക്കുന്നത്. ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ആറ് മണിക്കൂറിനിടെ 24 മുട്ടയിട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്‍റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.

എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.

അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്‍റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി. പ്രൊഫ. ബിനോജ് ചാക്കോ പറഞ്ഞു.

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light