റിയാദ്: മരുഭൂമിയിൽ കുടുങ്ങിപ്പോയ പിതാവും ഏഴ് വയസുള്ള മകനും വെള്ളം കിട്ടാതെ മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം നടന്നത്. സ്വദേശിയും മകനുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് "ഗള്‍ഫ് ന്യൂസ്' ആണ് വാർത്ത പുറത്ത് വിട്ടത്. അജ്മാന്‍ താഴ് വരയിലാണ് ദാരുണ സംഭവം ഉണ്ടായത്.
മരുഭൂമിയില്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയ സൗദി പൗരന്‍ മകനെയും കൂടെ കൂട്ടി. എന്നാല്‍ യാത്രാമധ്യേ ഇവരുടെ കാര്‍ മണലില്‍ കുടുങ്ങി. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലമായിരുന്നതിനാല്‍ സഹായം ചോദിക്കാനായില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് മുഗതി ഗ്രാമം ലക്ഷ്യമാക്കി സൗദി പൗരന്‍ കാല്‍നട യാത്ര ചെയ്യുകയായിരുന്നു.
വഴിമധ്യേ കൊടുംചൂടില്‍ ദാഹപരവശനായി യാത്ര തുടരാനാകാതെ ഇയാള്‍ മരിച്ചു വീഴുകയായിരുന്നു. ഇവിടെ നിന്ന് കുറച്ച് ദൂരം മാറി മറ്റൊരു സ്ഥലത്താണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുല്ലേജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സൗദി രക്ഷാപ്രവര്‍ത്തക സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൊലവിളി മുദ്രാവാക്യവുമായി സി.പി.എം.
കൊച്ചി: സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പോര് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രിയിൽ കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാപകമായ ആക്രമണം ഉണ്ടായി. പലയിടത്തും കൊലവിളി മുദ്രാവാക്യങ്ങളുമായി സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ നിരത്തിലിറങ്ങിയത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
കോഴിക്കോട് തിക്കൊടിയിൽ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നിരത്തിലിറങ്ങിയതിന്‍റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കുത്തിക്കീറുമെന്ന ഭീഷണി മുഴക്കിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. കൃപേഷിനെയും ഷുഹൈബിനെയും ഓർമയില്ലേയെന്നും മുദ്രാവാക്യത്തിൽ ചോദിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്‌ണന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായി. രാത്രി ബിയർ കുപ്പികൾ കൊണ്ടുള്ള ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു. കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ ബോംബേറുണ്ടായി. കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Post A Comment: