കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെൺകുട്ടികളുടെ ശരീരത്തിൽ കയറിപിടിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ പിടിയിൽ. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയേലാണ് അറസ്റ്റിലായത്. ശൂരനാട്ടെ ഒരു സ്‌കൂളിലാണ് സംഭവമുണ്ടായത്.
വിദ്യാർഥികൾക്ക് നൽകുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ലൈജുവിനെ ആവശ്യമായ തുണിക്ക് അളവെടുക്കാൻ സ്‌കൂൾ പി.ടി.എ ചുമതലപ്പെടുത്തിയത്.
അളവെടുക്കാൻ വന്ന ലൈജു വിദ്യാർഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്ന് പരാതി ഉയർന്നതോടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ കുട്ടികൾ അധ്യാപകരോടും രക്ഷകർത്താക്കളോടും പരാതി പറഞ്ഞിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ വർഷമായി തയ്യൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ലൈജു ഡാനിയേൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൊലവിളി മുദ്രാവാക്യവുമായി സി.പി.എം.
കൊച്ചി: സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പോര് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രിയിൽ കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാപകമായ ആക്രമണം ഉണ്ടായി. പലയിടത്തും കൊലവിളി മുദ്രാവാക്യങ്ങളുമായി സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ നിരത്തിലിറങ്ങിയത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
കോഴിക്കോട് തിക്കൊടിയിൽ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നിരത്തിലിറങ്ങിയതിന്‍റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കുത്തിക്കീറുമെന്ന ഭീഷണി മുഴക്കിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. കൃപേഷിനെയും ഷുഹൈബിനെയും ഓർമയില്ലേയെന്നും മുദ്രാവാക്യത്തിൽ ചോദിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്‌ണന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായി. രാത്രി ബിയർ കുപ്പികൾ കൊണ്ടുള്ള ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു. കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ ബോംബേറുണ്ടായി. കോൺഗ്രസ് കേന്ദ്രങ്ങൾക്ക് നേരെ സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Post A Comment: