കൊൽക്കത്ത: സർക്കാർ ജോലിയിൽ പ്രവേശിച്ച ഭാര്യയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. പശ്ചിമബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിൽ കേതുഗ്രാമിലാണ് സംഭവം നടന്നത്. ഷേർ മുഹമ്മദ് എന്നയാളാണ് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റിയത്. ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചതിലുള്ള അസൂയയും അപകർഷതാ ബോധവും കൊണ്ടാണ് ക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പിൽ നഴ്‌സ് ആയാണ് ജോലി ലഭിച്ചത്. ജോലിക്ക് പോകരുതെന്ന് ഷേർ മുഹമ്മദ് ഭാര്യയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുമുണ്ടായി.
എന്നാൽ ജോലി ഉപേക്ഷിക്കാൻ രേണു തയാറായില്ല. തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈപ്പത്തി വെട്ടിമാറ്റിയ ശേഷം ബോധം പോയ രേണുവിനെ ആശുപത്രിയിൽ എത്തിച്ചിട്ട് ഇയാൾ സ്ഥലം വിട്ടു.
ആശുപത്രിയിലേക്ക് പോകവെ ഇയാൾ ബോധപൂർവം കൈപ്പത്തിയുടെ വെട്ടിമാറ്റിയ ഭാഗം എടുത്തില്ലെന്നും ഇത് തുന്നിച്ചേർക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്നുമാണ് പൊലീസ് നിഗമനം. സർക്കാർ ജോലി ലഭിച്ചതോടെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോയെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: