www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്

Share it:



കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മഞ്ചേശ്വരം കോഴക്കേസിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. പട്ടികജാതി/ പട്ടിക വർഗ അതിക്രമം തടയല്‍ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതിലാണ് കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പാണിത്. കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍.

ജനപ്രാതിനിധ്യ നിമയത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്റെ പ്രാധാന്യം കൂടും. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

പ്രധാന തെളിവായ സുരേന്ദ്രന്‍ ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അത് നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ സുന്ദര തന്നെ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ് 

കൊൽക്കത്ത: സർക്കാർ ജോലിയിൽ പ്രവേശിച്ച ഭാര്യയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. പശ്ചിമബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിൽ കേതുഗ്രാമിലാണ് സംഭവം നടന്നത്. ഷേർ മുഹമ്മദ് എന്നയാളാണ് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റിയത്. ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചതിലുള്ള അസൂയയും അപകർഷതാ ബോധവും കൊണ്ടാണ് ക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. 

ഇയാളുടെ ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പിൽ നഴ്‌സ് ആയാണ് ജോലി ലഭിച്ചത്. ജോലിക്ക് പോകരുതെന്ന് ഷേർ മുഹമ്മദ് ഭാര്യയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുമുണ്ടായി. 

എന്നാൽ ജോലി ഉപേക്ഷിക്കാൻ രേണു തയാറായില്ല. തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈപ്പത്തി വെട്ടിമാറ്റിയ ശേഷം ബോധം പോയ രേണുവിനെ ആശുപത്രിയിൽ എത്തിച്ചിട്ട് ഇയാൾ സ്ഥലം വിട്ടു. ആശുപത്രിയിലേക്ക് പോകവെ ഇയാൾ ബോധപൂർവം കൈപ്പത്തിയുടെ വെട്ടിമാറ്റിയ ഭാഗം എടുത്തില്ലെന്നും ഇത് തുന്നിച്ചേർക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്നുമാണ് പൊലീസ് നിഗമനം. സർക്കാർ ജോലി ലഭിച്ചതോടെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോയെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 


Share it:

Kerala

Post A Comment: