തൊടുപുഴ: യുവാവിനെ സുഹൃത്ത് തലക്കടിച്ചു കൊന്നു. തൊടുപുഴയിലാണ് സംഭവം. ഒളമറ്റം സ്വദേശി മണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് നോബിൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വാക്കു തർക്കത്തിനിടെ നോബിൾ മജുവിന്‍റെ തലക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലക്ക് ഗുരുതരമായ പരുക്കേറ്റ മജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: