www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1767) Idukki (1736) Mostreaded (1611) Crime (1359) National (1184) Entertainment (826) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചത് നാല് സ്ത്രീകൾ; അറസ്റ്റ് ഉണ്ടായേക്കും

Share it:



കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത് നാല് സ്ത്രീകളാണെന്ന് കണ്ടെത്തി. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 

സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിൽ അന്വേഷണ സംഘം എത്തി. കുറ്റക്കാരായി കണ്ടെത്തിയ സ്ത്രീകളുടെ തിരിച്ചറിയൽ പരേഡ് നടത്താനാണ് പൊലീസ് നീക്കം.  

കുട്ടികളുടെ ദേഹ പരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. നാല് വീതം പുരുഷൻമാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്‌തു. അറസ്റ്റ് ഇന്നുണ്ടായേക്കും. 

അതേസമയം കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനായ്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമേ മൂന്നു വിദ്യാർഥിനികളഅ് കൂടി ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വനിതാ കമ്മിഷൻ അംഗങ്ങളും കോളജിലെത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ശബരീനാഥൻ അറസ്റ്റിൽ; വ്യാപക പ്രതിഷേധം 

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എം.എൽ.എയുമായ കെ.എസ്. ശബരീനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ശബരീനാഥൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സർക്കാർ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. 

അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 11 മണിക്കാണ് സെഷൻസ് കോടതി ശബരിനാഥന്‍റെ ഹർജി പരിഗണിച്ചത്. ‌

വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. 

ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാൻ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ശബരീനാഥിന്‍റെ അറസ്റ്റിൽ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അധികാരവും പൊലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറ‌ഞ്ഞു. 

മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് ശബരിനാഥിന്‍റെ അറസ്റ്റെന്ന് ഹൈബി ഈഡന്‍ എം.പി. ആരോപിച്ചു. 


Share it:

Kerala

Post A Comment: