
ലണ്ടൻ: മുൻ ബിബിസി അവതാരകനായ വൈദികന് ലൈംഗിക പീഡന ക്കേസിൽ തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്നര പതിറ്റാണ്ടിനിടെ 33 പേരാണ് ഇയാളുടെ പീഡനത്തിനിരയായത്. ബ്രിട്ടണിലെ വിവിധ പള്ളികളിൽ വൈദികനായിരുന്ന ബെഞ്ചമിൻ തോമസിനെയാണ് കോടതി ശിക്ഷിച്ചത്. വിവാഹിതനായ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. 15 വയസു മുതല്‍ ഇയാള്‍ ആണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതായി കുറ്റപത്രത്തില്‍ പറയുന്നു. പള്ളികളിലും പള്ളികളുമായി ബന്ധപ്പെട്ട് നടന്ന ക്യാമ്പുകളിലും വെച്ചായിരുന്നു പീഡനങ്ങളിലേറെയും. 11 വയസു മുതല്‍ 34 വയസു വരെയുള്ളവരാണ് ഇരകള്‍.
ഇയാള്‍ കടുത്ത ലൈംഗിക പീഡകനാണെന്ന് ശിക്ഷാ വിധിയില്‍ മോള്‍ഡ് ക്രൗണ്‍ കോടതിയിലെ ജഡ്ജ് ടിം പെറ്റ്‌സ് പറഞ്ഞു. 16 വര്‍ഷവും നാലു മാസവുമാണ് ശിക്ഷയെങ്കിലും 11 വര്‍ഷവും നാലു മാസവും മാത്രം ജയിലില്‍ കിടന്നാല്‍ മതി. ആറു വര്‍ഷം സാമൂഹ്യ സേവനം നിര്‍വഹിക്കണം. ഇയാളെ ആജീവനാന്തം ലൈംഗികാതിക്രമികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി വിധിച്ചു. ക്യാമ്പുകളിലും പള്ളികളിലും കിടന്നുറങ്ങുന്നവരെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബെഞ്ചമിന്‍ അതിക്രമത്തിന് വിധേയമാക്കിയതായി പ്രോസിക്യൂഷന്‍ വാദിച്ചു. ആണ്‍കുട്ടികള്‍ കുളിക്കുന്നതും മൂത്രമൊഴിക്കുന്നതുമെല്ലാം ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും കണ്ടെത്തിയിരുന്നു.

ക്രിക്കിയെത് ഫാമിലി ചര്‍ച്ചിന്‍റെ കീഴിലുള്ള പള്ളികളിലായിരുന്നു വിവിധ സ്ഥലങ്ങളില്‍ വൈദികനായി ജോലി ചെയ്തത്. ഈ പള്ളികളില്‍ വെച്ചാണ് വിവിധ സമയങ്ങളില്‍ ചെറുപ്പക്കാരെ പീഡിപ്പിച്ചത്. വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാവുകയും ചെയ്തിരുന്നുവെങ്കിലും കുടുംബവുമായി നല്ല ബന്ധമായിരുന്നില്ല. ഭാര്യയുമായി അകന്നു കഴിയുകയാണെന്ന് ബെഞ്ചമിന്‍ കോടതിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ബെഞ്ചമിന്‍ അറസ്റ്റിലായത്. തുടര്‍ന്ന് വൈദിക വൃത്തിയില്‍നിന്നും ഇയാളെ പുറത്താക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: