www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

മാമോദീസയ്ക്കിടെ കുഞ്ഞിന് പരുക്ക്; വൈദികനെതിരെ പരാതി

Share it:


അലക്ഷ്യമായി വൈദികൻ നടത്തിയ മാമോദീസയ്ക്കിടെ കുഞ്ഞിന് പരുക്കേറ്റതായി പരാതി. സൈപ്രസ് സ്വദേശികളുടെ കുഞ്ഞിനാണ് പരുക്കേറ്റത്. ലിമസോളിലെ ഒരു വൈദികനെതിരെയാണ് ദമ്പതികൾ പരാതിയുമായി രംഗത്തെത്തിയത്. കുട്ടിയുടെ മാമോദീസ ചടങ്ങിന്‍റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വളരെ അലക്ഷ്യമായാണ് വൈദികൻ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. കുഞ്ഞിന്‍റെ കയ്യിൽ വിചിത്രമായ രീതിയില്‍ പിടിച്ചാണ് വൈദികൻ വെസലിലെ വെള്ളത്തിൽ മുക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.  

ഇതിനിടെ കുട്ടിയുടെ കാല് വെസലിന്‍റെ വക്കിൽ തട്ടുന്നതൊന്നും കാര്യമാക്കുന്നേയില്ല. വൈദികന്‍ എന്‍റെ കുഞ്ഞിനെ അടിച്ചു. ശ്രദ്ധയോടെ ചെയ്യാൻ ഞങ്ങൾ ഒച്ചയുയർത്തി പറഞ്ഞപ്പോൾ മാമോദീസ എന്‍റെ ഉത്തരവാദിത്തമാണ്' എന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്നാണ് കുഞ്ഞിന്‍റെ അമ്മ ടീന ഷിത്ത പറയുന്നത്. എന്‍റെ കുഞ്ഞ് ചുവന്ന നിറത്തിലായി.. ഞങ്ങളുടെ ജീവിതത്തിലെ ഒരു മനോഹര ദിവസമാണ് ആ വൈദികന്‍ നശിപ്പിച്ചതെന്നും ടീന പറയുന്നു. കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച വൈദികന്‍ പക്ഷെ  തന്‍റെ ഭാഗത്ത് തെറ്റുണ്ടായതായി അംഗീകരിക്കാൻ തയ്യാറായില്ല.

മറിച്ച് കുഞ്ഞ് കയ്യില്‍ നിന്നും വഴുതിപ്പോകാൻ നേരം അതിനെ സംരക്ഷിക്കുന്നതിനായാണ് അതുപോലെ പിടിച്ചിരുന്നതെന്നാണ് പറയുന്നത്. കുഞ്ഞിനെ ഉപദ്രവിക്കാനോ പരിക്കേൽപ്പിക്കാനോ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

world

Post A Comment: