
നേതാനഗര്‍ സ്വദേശിയാണ് കൊലപാതകത്തിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ചിന്നാര്‍ യാദവ് എന്നയാളാണ് ഭാര്യ വിമല (35) എന്ന സ്ത്രീയെ കൊന്നത്. കൊലപാതകത്തിന് ശേഷം കഴുത്തറുത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് കുറ്റം സമ്മതിച്ച യുവാവ് ബബേരു പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
അറുത്തെടുത്ത തലയുമായി ഇയാള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വരുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: