
ബോഡി ഷെയിമിങ് എക്കാലത്തും താരങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്. വണ്ണം വച്ചാൽ പ്രശ്‌നം, മെലിഞ്ഞാൽ പ്രശ്‌നം.. എന്നാൽ ഗർഭിണിയായിരിക്കെ വണ്ണമില്ലെന്ന് പരിഹസിച്ചവർക്ക് തക്ക മറുപടി കൊടുത്തിരിക്കുകയാണ് കനേഡിയൻ നടിയും അവതാരകയുമായ ടീജേ സിദ്ധു.
ഭർത്താവ് കരൺ വീർ ബൊഹ്റയും താനും മൂന്നാമതും മാതാപിതാ ക്കളാകാൻ പോകുന്ന വിവരം ടീജെ പങ്കുവച്ചിരുന്നു. പിന്നാലെ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കേറെയും വന്ന കമന്‍റുകൾ ടീജേ വണ്ണം കുറഞ്ഞി രിക്കുന്നതിനെ കുറിച്ച് ഉള്ളവയായിരുന്നു. ഈ സാഹ ചര്യത്തിലാണ് ബോഡി പോസിറ്റിവിറ്റിയുടെ പ്രാധാന്യത്തെ കുറിച്ച് ടീജേ കുറിച്ചിരിക്കുന്നത്.
താൻ വളരെയധികം മെലിഞ്ഞിരിക്കുന്നുവെന്നും ഗർഭിണിയായതുകൊണ്ട് അൽപം വണ്ണം വെക്കണമെന്നും പറയുന്നവരുണ്ട്. എന്നാൽ തന്നെ സംബ ന്ധിച്ചിടത്തോളം വണ്ണംവെക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആദ്യ മാസത്തിൽ തന്നെ മനംപുരട്ടൽ കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഗർഭകാലത്തെ തിളക്കവും ഇല്ലായിരുന്നു. ഇന്ന് താൻ നന്നായി കഴിക്കുന്നുണ്ട്, വണ്ണവും വച്ചു. പക്ഷേ ഇപ്പോഴും വയറിൽ മാത്രമാണ് അത് പ്രകടം. ഞാൻ അതിൽ സംതൃപ്തയുമാണ്.- ടീജെ കുറിച്ചു.
അമ്മമാരാൻ പോകുന്നവരോട് പറയാനുള്ളതും ടീജെ പങ്കുവെക്കുന്നുണ്ട്. നിങ്ങൾ വണ്ണമുള്ളവരോ കുറഞ്ഞവരോ ആയിക്കൊള്ളട്ടെ, നിങ്ങളുടെ മാതൃ ശരീരത്തെ സ്വീകരിക്കുക. നിങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ആലോചിച്ച് തലപുകയ്ക്കരുത്. നിങ്ങൾ ആരോഗ്യവതിയായി ഇരിക്കുന്നതിനേക്കാൾ കവിഞ്ഞ് മാതൃകാപരമായ വണ്ണമൊന്നും ഇല്ല. എല്ലാ ഗർഭകാലശരീരങ്ങളും വ്യത്യസ്‌തമാണ്. നിങ്ങളുടേതിനെ സ്നേഹിക്കൂ, അതെങ്ങനെയോ അതുപോലെ..- ടീജെ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: