
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവീനോ തോമസിന് പരുക്ക്. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആന്തരിക രക്തസ്രാവം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. കള എന്ന സിനിമയുടെ ചിത്രീകരണ ത്തിനിടെയായിരുന്നു അപകടം.
സംഘടന രംഗം ചിത്രീകരിക്കുന്ന തിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ യാണ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: