www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

യുപിയിൽ വീണ്ടും ക്രൂരത; 14കാരിയെ ഇഷ്‌ടികയ്ക്കടിച്ചു കൊന്നു

Share it:

ലക്‌നൗ: ഹത്രാസിനു പിന്നാലെ വീണ്ടും യുപിയിൽ നിന്നും ഞെട്ടിക്കുന്ന ക്രൂരതയുടെ വാർത്ത വീണ്ടും. കിഴക്കൻ ഉത്തർപ്രദേശിലെ ബധോഹിയിൽ 14 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദലിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള വയലിൽ പെണ്‍കുട്ടിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലാണു കണ്ടെത്തി യതെന്നു പൊലീസ് പറഞ്ഞു. 

വയലിലേക്കു പോയ പെൺകുട്ടി തിരികെ വരാൻ വൈകിയപ്പോൾ അന്വേഷിച്ചുപോയ സഹോദരനാണു മൃതദേഹം കണ്ടത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ആരുമായും ശത്രുതയില്ലാത്ത പെൺകുട്ടി കൊല്ലപ്പെടാൻ ബലാത്സംഗമല്ലാതെ മറ്റൊരു കാരണം കാണുന്നില്ല. അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ വ്യക്തതയാകൂ എന്നും പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5


Share it:

National

Post A Comment: