
വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തമായ പ്രകാശമുള്ള സ്ഥലത്തല്ല ഈ പഠനം നടന്നത് എന്നും ഗവേഷകര്‍ പറയുന്നു. ഉപരിതലങ്ങളില്‍ വൈറസ് എത്രകാലം നിലനില്‍ക്കുന്നു എന്നതില്‍ സൂചനകള്‍ ലഭിക്കുമ്പോള്‍ വൈറസിന്‍റെ വ്യാപനശേഷി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് കൊറോണ വൈറസ് ഗ്ലാസിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലുമൊക്കെ ഇത്രയും ദിവസം സജീവമായി നിലകൊണ്ടത്.
കൂടുതല്‍ താപനിലയില്‍ വൈറസിന് അതിജീവിക്കാന്‍ ചിലപ്പോള്‍ സാധിക്കി ല്ലെന്നും പഠനം സൂചന നൽകുന്നു. കോവിഡ് വൈറസ് ചൂടിനെ അതിജീവി ക്കില്ലെന്ന് നേരത്തെ നിരീക്ഷണം ഉണ്ടായിരുന്നു. തണുപ്പ് കാലാവസ്ഥയിൽ വൈറസ് അതിവേഗം വ്യാപിക്കാൻ കാരണമാകുമെന്നും നേരത്തെ പഠനങ്ങൾ സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പഠന റിപ്പോർട്ടും പുറത്തു വരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: