
സാവോ പോളോ: ബ്രസീൽ സൂപ്പർ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ സ്‌ട്രൈക്കറായിരുന്നു താരം. മുന്‍ ക്ലബായ അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
രോഗവിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന താരം നിലവില്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസോലേഷനിലാണ്. നേരത്തെ വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തതിന് പാരഗ്വയില്‍ നിയമനടപടി നേരിട്ട താരം അടുത്തിടെയാണ് ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
Post A Comment: