www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു സാംസസൺ

Share it:

ദുബായ്: തുടർച്ചയായ മൂന്നാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഇന്നലെ മുംബൈയോട് രാജസ്ഥാൻ റോയസ് അടിയറവ് പറയുമ്പോൾ സഞ്ജു പൂജ്യത്തിലാണ് പുറത്തായത്. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച സഞ്ജുവിന് പിന്നീട് ഇങ്ങോട്ട് തിളങ്ങാനായിട്ടില്ല. ഇതു തന്നെയാണ് ഈ മലയാളി താരത്തിന്‍റെ ദൗർബല്യവും. ഐപിഎൽ 13-ാം സീസണിലെ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ പ്രഥമ ചാംപ്യൻമാരായ രാജസ്ഥാൻ റോയൽസ് ഏഴാം സ്ഥാനത്താണ്. രണ്ട് കളികൾ ജയിച്ചപ്പോൾ മൂന്ന് കളികളിൽ പരാജയം ഏറ്റുവാങ്ങി.  

മലയാളി താരം സഞ്ജു സാംസൺ കളിക്കുന്ന ടീം ആയതുകൊണ്ട് രാജസ്ഥാൻ റോയൽസിന് ഏറെ ആരാധകർ ഉണ്ട്. രാജസ്ഥാൻ ജയിച്ച ആദ്യ രണ്ട് കളികളിലും സഞ്ജു മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. നേരത്തെ 2018, 2019 ഐപിഎൽ സീസണിലും സഞ്ഞ്ജുവിന്‍റെ പ്രകടനം ഇങ്ങനെയായിരുന്നു. ആദ്യ മൂന്ന് കളികളിൽ ഭേദപ്പെട്ട പ്രകടനം നടത്തും. എന്നാൽ, പിന്നീട് ഗ്രാഫ് താഴും. ഇതിന്‍റെ തനിയാവർത്തനമാണ് ഈ സീസണിലും കാണുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 74, 85 എന്നിങ്ങനെയാണ് സഞ്ജു സ്‌കോർ ചെയ്തത്. 

എന്നാൽ, അവസാന മൂന്ന് കളികളിൽ സഞ്ജു രണ്ടക്കം കണ്ടിട്ടില്ല. രാജസ്ഥാൻ തോറ്റ മൂന്ന് കളികളിലും സഞ്ജു നേടിയ സ്‌കോർ യഥാക്രമം 8,4,0 എന്നിങ്ങനെയാണ്. കഴിഞ്ഞ രണ്ട് സീസണിലും സഞ്ജു നേടിയ ആകെ റൺസിന്‍റെ 40 ശതമാനവും നേടിയത് ആദ്യ മൂന്ന് ഇന്നിങ്‌സുകളിൽ നിന്നാണ്. ഇതാണ് സഞ്ജുവിന് ഇപ്പോഴും വിനയായിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ





Share it:

sports

Post A Comment: