രണ്ട് മീൻ തൂക്കി നോക്കിയാൽ ആയിരം കിലോയെത്തി. കർണാടക തീരത്താണ് ഭീമൻ മാന്ത റേസ് മത്സ്യങ്ങൾ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച്ച തൻ്റെ നാഗസിദ്ധി ബോട്ടിൽ കയറി മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളി സുഭാഷ് സൈലനാണ് ഭീമൻ മാന്തകളെ ലഭിച്ചത്. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ അദ്ദേഹത്തിന്‍റെ വലയിൽ വലിയ മാന്ത റേസ് മത്സ്യങ്ങൾ കുടുങ്ങുകയായിരുന്നു.
ഭീമാകാരമായ മാന്ത റേസുമായി മത്സ്യബന്ധനത്തിന് ശേഷം തീരത്ത് എത്തിയ സുഭാഷ് സയിലന് മീനിനെ ഒരു പിക് - അപ്പ് വാനിലേക്ക് മാറ്റാൻ ക്രയിൻ ഉപയോഗിക്കേണ്ടി വന്നു. മത്സ്യബന്ധനത്തിനിടെ മംഗളൂരുവിന് സമീപത്തുള്ള മാൾപെ തുറമുഖത്ത് നിന്നാണ് സുഭാഷ് സാലിയന്‍റെ വലയിൽ ഈ മത്സ്യങ്ങൾ കുടുങ്ങിയത്.
ഒരു മാന്ത റേസിന് 750 കിലോയും മറ്റൊന്നിന് 250 കിലോയും ഭാരമുണ്ട്. മൊബുല ജെനുസിൽപ്പെട്ട വലിയ മത്സ്യങ്ങളാണ് മാന്ത റേസ്. ത്രികോണാകൃതിയിലാണ് ഇതിന്‍റെ ആകൃതി, കൊമ്പ് ആകൃതിയിലുള്ള ചിറകുകൾ. മുന്നോട്ട് തുറന്നിരിക്കുന്ന വലിയ വായ എന്നിവയാണ് ഇതിന്‍റെ പ്രത്യേകതകൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: