
ഇടുക്കി: സഹോദരിമാർ പുല്ലുചെത്താൻ പോയി സമയത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറയ്ക്ക് സമീപം ഇടപ്പൂക്കുളത്താണ് സംഭവം. ഇരമംഗലത്ത് ജോസഫിന്‍റെ മകൾ അനഘയാണ് (17) മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞാണ് അനഘയെ വീട്ടിലാക്കി സഹോദരിമാർ പുല്ലു ചെത്താൻ പോയത്. മാതാപിതാക്കൾ ഈ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു.
പുല്ലുമായി സഹോദരിമാർ മടങ്ങിയെത്തിയപ്പോഴാണ് വീടിന്‍റെ ഉത്തരത്തിൽ അനഘയെ തൂങ്ങിയ നിലയിൽ കണ്ടത്. ഇവർ നിലവിളിച്ചതോടെ സമീപവാസികളും ഓടിയെത്തി. ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപ ത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മേരികുളം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ വിദ്യാർഥിനിയാണ് അനഘ. സംഭവത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ എന്തെങ്കിലും കാരണം ഉണ്ടായിരുന്നു വോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഡെയ്‌സിയാണ് മാതാവ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: