
തൊടുപുഴ: അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് സുബോധം നഷ്‌ടപ്പെട്ട യുവതി തൊടുപുഴ നഗരത്തെ വിറപ്പിച്ചത് മണിക്കൂറുകളോളം. യുവതിയുടെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരന് പരുക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്ച്ച രാത്രിയിലാണ് തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിനു സമീപം യുവതി അക്രമം വിതച്ചത്. കഞ്ചാവും മദ്യവും ശീലമാക്കിയ യുവതിയാണ് ഭീതി പരത്തിയത്.
റോഡിലൂടെ അലഞ്ഞു നടന്ന യുവതി സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഗോള്‍ഡന്‍ സെക്യൂരിറ്റി ഏജന്‍സിയിലെ പാലക്കാട് പട്ടാമ്പി കുമരനെല്ലൂര്‍ സ്വദേശി മോഹനന്‍ നായര്‍ (63) നാണ് പരുക്കേറ്റത്. പൊലീസ് സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, മുനിസിപ്പാലിറ്റി, തുടങ്ങിയ പ്രദേശങ്ങളിലും യുവതി എത്തിയിരുന്നു. മാസ്‌ക് ധരിക്കാതെയാണ് എപ്പോഴും നടക്കുന്നത്. സ്ത്രീകളെ ഇടിക്കുകയും മറ്റുമാണ് ഇവരുടെ പ്രധാന വിനോദം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: