തൃശൂർ: വൈറൽ ഫോട്ടോ ഷൂട്ടുകൾ നടത്തി സേവ് ദ ഡേറ്റ് ആഘോഷമാക്കുന്നത് ഇന്ന് മലയാളികൾക്ക് ശീലമായിക്കഴിഞ്ഞു. എന്നാൽ ഫോട്ടോഷൂട്ടിൽ അൽപം ഗ്ലാമറായാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നത് വേറെ ലെവലിലായിരിക്കുമെന്നു മാത്രം. ഇത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനങ്ങൾക്കും കാരണമായിരുന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ഫോട്ടോഷൂട്ടിലെ ദമ്പതികൾ തന്നെ രംഗത്തെത്തി യിരിക്കുകയാണ്.
എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷികാർത്തിക്, ഭാര്യ ലക്ഷ്‌മി എന്നിവരുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടായി സോഷ്യൽ മീഡിയയിൽ എത്തിയത്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസാണ് ചിത്രങ്ങൾ പകർത്തിയത്.

ഫോട്ടോ ഷുട്ട് വൈറലാകണമെന്ന് ആഗ്രഹമുണ്ടെന്ന് ഫോട്ടോഗ്രാഫറും സുഹൃത്തുമായ അഖിൽ കാർത്തികേയനോട് ഋഷി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ടിന് തയാറെടുത്തതെന്ന് ദമ്പതികൾ പറയുന്നു. വാഗമണ്ണിലായിരുന്നു ഷൂട്ട്.

വസ്ത്രങ്ങൾ ധരിച്ചാണ് ഷൂട്ട് ചെയ്‌തത്. ഷോർട്ട്‌സിന്‍റെയും സ്ലീവ് ലെസ് ഡ്രസിന്‍റെയും പുറത്താണ് പുതപ്പ് പുതച്ചത്. എന്നാൽ ഷോർഡറും കാലും കാണുന്നുവെന്നു പറഞ്ഞായിരുന്നു സദാചാര ആക്രമണം. വീട്ടുകാർക്ക് പ്രശ്‌നമില്ല, ബന്ധുക്കൾക്ക് പ്രശ്‌നമില്ല സമൂഹ മാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നുമാണ് ദമ്പതികളുടെ നിലപാട്. സെപ്റ്റംബർ 16ന് ലക്ഷ്‌മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: