
പാരീസ്: അധ്യാപകനെ തെരുവിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. അക്രമിയെന്ന് സംശയിക്കുന്നയാളെ പാരീസ് പൊലീസ് വെടിവെച്ചു കൊന്നു. പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ ചർച്ച ചെയ്‌ത അധ്യാപകനാണ് ദാരുണമായി കൊലചെയ്യപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.
തീവ്രവാദ ലക്ഷ്യത്തോടെയുള്ള കൊലപാതകത്തെക്കുറിച്ച് ഫ്രഞ്ച് ആനറി-ടെറർ പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേരെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയിസ് റിക്കാർഡിന്‍റെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. തീവ്രവാദ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്ക ളെയും കണ്ടെത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കോൺഫ്രാൻസ്-സെന്‍റ്-ഹോണറിൻ പട്ടണത്തിൽ അദ്ധ്യാപകൻ ജോലി ചെയ്തിരുന്ന സ്‌കൂൾ സന്ദർശിച്ച മാക്രോൺ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അധ്യാപകൻ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ക്ലാസെടുത്തതിനാണ് അധ്യാപകൻ കൊലചെയ്യപ്പെട്ടതെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫ്രഞ്ച് റിപ്പബ്ലി ക്കിന്‍റെ മൂല്യങ്ങൾക്ക് പുറത്തുള്ള ഒരു സമാന്തര സമൂഹം സൃഷ്ടിക്കുന്ന തിനുവേണ്ടി ഭീകരവാദത്തിനെതിരായ ബിൽ കൊണ്ടുവരാൻ മാക്രോൺ സർക്കാർ പ്രവർത്തിക്കുന്നതിനിടെയാണ് സംഭവം. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാൻസ്. ഇവിടെ ഏകദേശം 50 ലക്ഷത്തോളം മുസ്ലീങ്ങളാണുള്ളത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: