
ഇടുക്കി: ചികിത്സിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആയുർ വേദ ഡോക്‌ടറായ വൈദികൻ അറസ്റ്റിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം നടന്നിരിക്കുന്നത്. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. 22 കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ചികിത്സ തേടിയാണ് യുവതി വൈദികന്‍റെ ആയുർ വേദ ആശുപത്രിയിലെത്തിയത്.
എന്നാൽ ഇയാൾ ആശുപത്രിയിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുക യായിരുന്നു. തുടർന്ന് വീട്ടിലെത്തിയ യുവതി വിവരം വീട്ടുകാരെ ധരിപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. യുവതി യുടെ വീട്ടുകാർ ആശുപത്രിയിലെത്തി വൈദികനോട് വിവരം ആരായുകയും ഇതിനു ശേഷം ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ എത്തിക്കു കയുമായിരുന്നു.
പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് അടിമാലിപോലീസ് വ്യക്തമാക്കി. വൈദിക നെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകും. സമാനമായ പരാതികൾ വേറെ ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: