
ന്യൂഡെൽഹി: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺ കുട്ടിയുടെ വീട്ടിലേക്കുള്ള രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യാത്ര തുടരുന്നു. ഡെൽഹി- യുപി അതിർത്തി അടച്ച് പൊലീസ് വലയം തീർത്ത സ്ഥലത്തേക്കാണ് രാഹുലും പ്രിയങ്കയും നീങ്ങുന്നത്. ആര് തടഞ്ഞാലും കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് രാഹുൽഗാന്ധിയും പ്രിയങ്കയും.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുൽ ഡൽഹിയിൽ നിന്നും യുപിയിലേക്ക് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയാണ് ടൊയോട്ട ഇന്നോവ കാർ ഓടിക്കുന്നത്. കാറിന്‍റെ മുൻസീറ്റിലാണ് രാഹുൽഗാന്ധി. പിന്നാലെ രണ്ടു കാറുകളിലായി കോൺഗ്രസ് എംപിമാരും ഇവരെ അനുഗമിക്കുന്നുണ്ട്.
രണ്ടു ദിവസം മുമ്പ് ഹത്രാസ് സന്ദർശിക്കാനുള്ള രാഹുൽഗാന്ധിയുടെയും പ്രിയങ്കയുടെയും ശ്രമം യുപി പൊലീസ് തടഞ്ഞിരുന്നു. രാഹുലിന്‍റെ വരവ് കണക്കിലെടുത്ത് ഹത്രാസിൽ ജില്ലാകളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുലംഘിച്ചതിന് രാഹുലിനെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. ഇത്തവണയും രാഹുലിനെയും പ്രിയങ്കയെയും തടയാനാണ് യുപി പൊലീസിന്‍റെ നീക്കം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: