www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫീൽഡിൽ നിൽക്കുമ്പോഴും കോലിയുടെ ശ്രദ്ധ അനുഷ്‌കയിൽ; വീഡിയോ വൈറൽ

Share it:



മുംബൈ: ഇന്ത്യൻ നായകൻ കോലിയുടെയും ഭാര്യ അനുഷ്കയുടെയും പ്രണയം എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. ആദ്യ കൺമണിയെ കാത്തിരിക്കുന്ന ദമ്പതികൾ സോഷ്യൽ മീഡിയയിലും സജീവമാണ്. വരുന്ന ജനുവരിയിൽ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുമെന്ന കാര്യം ഇരുവരും നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഐ‌പി‌എൽ മത്സരത്തിനിടെയുള്ള ഇരുവരുടെയും വീഡിയോ ആണ് ആരാധകരുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ കവരുന്നത്.

 

പതിവുപോലെ വിരാടിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ അനുഷ്കയും ഗ്യാലറിയിലുണ്ട്. കളിയുടെ സമ്മർദ്ദത്തിനിടയിൽ, ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യകാര്യത്തിൽ വിരാടിനു ശ്രദ്ധയുണ്ട്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്‌ക. 

ഇരുവരും തമ്മിലുള്ള  ആശയവിനിമയവും മുഖഭാവങ്ങളും ആരുടെയും ഹൃദയം കവരും. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർ‌സി‌ബി) ചെന്നൈ സൂപ്പർ കിംഗ്സും (സി‌എസ്‌കെ) അടുത്തിടെ നടന്ന ഐ‌പി‌എൽ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ. ക്രിക്കറ്റിനു പുറമേ തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്കയെന്നും തന്നെ ശരിയായ ദിശയിൽ നയിക്കുന്നത് അവളാണെന്നും  മുൻപൊരു അവസരത്തിൽ കോഹ്‌ലി പറഞ്ഞിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Entertainment

sports

Post A Comment: