
മുംബൈ: ഐപിഎല്ലിൽ പതിവായി ഫോം മങ്ങിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് താരം ധോനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി. ചെന്നൈ സൂപ്പർ കിങ്സ് ആരാധകരാണ് ഭീഷണി സന്ദേശങ്ങളുമായി രംഗത്തെത്തിയത്. ധോനിയുടെ അഞ്ച് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നു വരെയാണ് ഭീഷണി. ട്രോൾ ധോണി എന്ന പേരിലുള്ള ചില ധോണി വിരോധ പേജുകളിലും ഇത്തരത്തിൽ പോസ്റ്റുകളും കമന്‍റുകളും പ്രത്യക്ഷ പ്പെടുന്നുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയാണ് ധോണിയുടെ മകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബലാത്സംഗ ഭീഷണി ഉയർന്നത്. ഇത്തരം പോസ്റ്റുകൾക്കും കമന്‍റുകൾ ക്കുമെതിരെ സമൂഹമാധ്യമങ്ങൾ തന്നെ പ്രതിഷേധമുയർത്തിയിട്ടുണ്ട്. മത്സരത്തിൽ 10 റൺസിനാണ് മുൻ ചാമ്പ്യന്മാർ കൊൽക്കത്തയോട് അടിയറവു പറഞ്ഞത്. ഇന്നിംഗ്സിന്‍റെ പാതി ദൂരം വരെ ജയസാധ്യത നിലനിർത്തിയിരുന്ന ചെന്നൈ പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: