ന്യൂഡൽഹി: കേന്ദ്ര മന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു. ഏതാനും ആഴ്ചകളായി ആശുപത്രിയിലായിരുന്ന പാസ്വാൻ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 74 വയസായിരുന്നു. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്‍റെ വിയോഗം.
Post A Comment: